പുതിയ ഇൻ-കാർ സാങ്കേതിക വിദ്യയുമായി ഫോർഡ് എൻഡവർ

Posted on: February 8, 2017

കൊച്ചി : വോയ്‌സ് ആക്ടിവേറ്റഡ് ഇൻ-കാർ സാങ്കേതികവിദ്യ സിങ്ക് 3 ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോർഡിന്റെ പ്രീമിയം എസ്‌യുവി ആയ ഫോർഡ് എൻഡവറിലാണ് പുതിയ ആശയ വിനിമയ വിനോദ സംവിധാനം അവതരിപ്പിക്കുന്നത്. ഫോർഡിന്റെ ഇൻ-കാർ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനിക പതിപ്പ് അപകടസമയത്ത് ജീവൻ രക്ഷാ എമർജൻസി അസിസ്റ്റൻസ് ഫീച്ചറായും പ്രവർത്തിക്കും. അപകടമുണ്ടാകുകയും എയർ ബാഗുകൾ വിന്യസിക്കപ്പെടുകയും ചെയ്യുമ്പോൾ പെയർ ചെയ്തിട്ടുള്ള ഫോണിൽ നിന്ന് എമർജൻസി സർവീസുകളിലേക്ക് ഓട്ടോമാറ്റിക്കായി കോൾ പോകും.

ഫോർഡ് എൻഡേവറിന്റെ മുൻനിര മോഡലായ ടൈറ്റാനിയം ട്രിമ്മിനൊപ്പം ലഭ്യമാകുന്ന സിങ്ക് 3-ൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആൻഡ്രോയ്ഡ്, ഐഒസ് ഉപയോക്താക്കൾക്ക് അനായാസവും സുരക്ഷിതവുമായി മെസേജുകൾ, ഫോൺ, മ്യൂസിക് എന്നിവ ഉപയോഗിക്കാം. സ്മാർട്ട്‌ഫോൺ ആപ്പുകൾ എളുപ്പത്തിൽ നിയന്ത്രിക്കാനായി മികച്ച രീതിയിൽ ഏകീകരിച്ചിട്ടുള്ള ആപ്പ്‌ലിങ്ക്, ആപ്പിൾ ഐഫോണുകൾക്കായി സിരി-ഐസ് ഫ്രീ കേപബിലിറ്റി, വൈഫൈ വഴിയുള്ള സോഫ്റ്റ്‌വേർ അപ്‌ഡേറ്റ്‌സ് എന്നിവയാണ് മറ്റു പുതിയ ഫീച്ചറുകൾ.

ഡ്രൈവിംഗിനിടയിലും റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ സുരക്ഷിതമായി കണക്ടഡ് ആയിരിക്കാൻ ഉപഭോക്താക്കൾക്ക് വഴിയൊരുക്കുകയാണ് സിങ്ക് 3എന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.

ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ററാക്ടീവ് 8-ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീൻ സംവിധാനവും ഹാർഡ്‌വേറും സോഫ്റ്റ്‌വേറുമാണ് സിങ്ക് 3 അവതരിപ്പിക്കുന്നത്. ഏഴു സീറ്റുകളുള്ള എസ്‌യുവി, മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റം, ആക്ടീവ് ട്രാൻസ്ഫർ കേസ് വിത്ത് ടോർക്ക് ഓൺ ഡിമാൻഡ്, ടെറയ്ൻ മാനേജ്‌മെന്റ് സിംസ്റ്റം, 800 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റി, 225 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പുതിയ എൻഡേവറിന്റെ പ്രത്യേകതകൾ.

TAGS: Ford Endeavour |