ടാറ്റാ ഹെക്‌സ വിപണിയിൽ

Posted on: January 26, 2017

ടാറ്റാ ഹെക്‌സയുടെ കേരള ലോഞ്ച് കൊച്ചിയിൽ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാർക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവത്സ, സോണൽ മാേജർ സൂരജ് മൂവ എന്നിവർ നിർവഹിക്കുന്നു.

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ ലൈഫ്‌സ്റ്റൈൽ വാഹനമായ ഹെക്‌സ കേരള വിപണിയിലെത്തി. സജീവമായ ജീവിതശൈലിയുള്ളവർക്ക് അനുയോജ്യമായ രീതിയിൽ കരുത്തുറ്റ രൂപകൽപ്പനയാണ് ഹെക്‌സയുടേത്. രൂപകൽപ്പനയിലും ആഡംബരത്തിലും ഓഫ്‌റോഡ്, ഓൺറോഡ് ശേഷിയിലും ഏറ്റവും ആധുനികമായ രൂപകൽപ്പനയിലും ആകർഷകമായ ഇന്റീരിയറിലും പ്രകടനത്തിലും മുന്നിട്ടുനിൽക്കുന്ന പുതുതലമുറ വാഹനമാണിത്.

ഏത് തരം ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്എംഎ, എക്‌സ്ടിഎ, എക്‌സ്ടി 4X4 എന്നീ ആറ് വേരിയന്റുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. 12,29,163 രൂപയാണ് ഹെക്‌സ എക്‌സ്ഇ വേരിയന്റിന് കേരളത്തിലെ എക്‌സ്‌ഷോറൂം വില. ഹെക്‌സ എക്‌സ്ടിഎയ്ക്ക് 17,69,822 രൂപയാണ് വില. പേൾവൈറ്റ്, അരിസോണ ബ്ലൂ, ടംഗ്‌സ്റ്റൺ സിൽവർ, സ്‌കൈ ഗ്രേ, പ്ലാറ്റിനം സിൽവർ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ പുതിയ വാഹനം ലഭ്യമാണ്.

റോഡിൽ തലയുയർത്തി നിൽക്കുന്ന ഗാംഭീര്യവും മികച്ച ഡ്രൈവിംഗ് അനുഭവവുമാണ് ടാറ്റാ ഹെക്‌സ വാഗ്ദാനം ചെയ്യുന്നത്. ഈ വാഹന നിരയിൽ ആദ്യമായി സൂപ്പർ ഡ്രൈവ് മോഡ് ലഭ്യമാക്കിയിരിക്കുന്നതിനാൽ ആഹ്ലാദകരവും സുഖകരവുമായ ഡൈനാമിക് ഡ്രൈവിംഗ് അനുഭവിക്കാം. ഓട്ടോ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നിങ്ങനെയുള്ള വിവിധ മോഡുകൾ വിവിധതരം റോഡുകൾക്കായി ഉപയോഗിക്കാം. മികച്ച എൻജിൻ പ്രകടനം, പുതുതലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടോർക്ക് ഓൺ ഡിമാൻഡ്, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ, സെന്റർ കൺസോളിലെ റോട്ടറി നോബ് ഉപയോഗിച്ച് സജ്ജീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്.

ഹാർമൻ രൂപപ്പെടുത്തിയ കണക്ട്‌നെക്‌സ്റ്റ് ഇൻഫോടെയ്ൻമെന്റ്, അഞ്ചിഞ്ച് ടച്ച്‌സ്‌ക്രീൻ, പത്ത് ജെബിഎൽ സ്പീക്കറുകൾ, വോയ്‌സ് റെക്കഗ്നിഷൻ, സ്മാർട്ട് ഫോൺ ഇന്റഗ്രേഷൻ, നാവിമാപ്‌സ് ആപ്, ജ്യൂക്ക് കാർ ആപ്, ടാറ്റാ സ്മാർട്ട് റിമോട്ട് ആപ്, സ്മാർട്ട് മാനുവൽ ആപ് എന്നിങ്ങനെയുള്ള കണക്ട്‌നെക്സ്റ്റ് ആപ് സ്യൂട്ടുകൾ ഏറെ സൗകര്യപ്രദമാണ്.

മികവുറ്റ ലൈഫ്‌സ്റ്റൈൽ യൂട്ടിലിറ്റി വാഹനമാണ് ടാറ്റാ ഹെക്‌സ എന്ന് ടാറ്റാ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് മാർക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു. ഇതിന്റെ പ്രകടനത്തിലും അനായാസമായ ഡ്രൈവിംഗ് ശേഷിയിലും മികച്ച ആത്മവിശ്വാസമുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.

മൂന്നുവർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ ഏതാണോ ആദ്യം അതു വരെയാണ് ടാറ്റാ ഹെക്‌സയുടെ വാറന്റി. മൂന്നുവർഷം വരെ അല്ലെങ്കിൽ ഒന്നരലക്ഷം കിലോമീറ്റർ വരെയാണ് എൻജിൻ വാറന്റി. നാലും അഞ്ചുവർഷത്തേയ്ക്ക് കുറഞ്ഞ നിരക്കിൽ അധിക വാറന്റി സ്വന്തമാക്കാം. ആറു മാസം അഥവാ പതിനായിരം കിലോമീറ്റർ പിന്നിടുമ്പോഴാണ് സർവീസ്. ടാറ്റാ ഹെക്‌സ ഉടമകൾക്കായി ഗോൾഡ് എഎംസി, സിൽവർ എഎംസി എന്നിങ്ങനെ രണ്ട് ആകർഷകമായ വാർഷിക മെയിന്റനൻസ് കരാർ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്.