ഹോണ്ട നവിയുടെ അഡ്‌വെഞ്ചർ, ക്രോം എഡിഷനുകൾ പുറത്തിറക്കി

Posted on: January 10, 2017

 

കൊച്ചി : ഹോണ്ട നവി അഡ്‌വെഞ്ചർ, ക്രോം പതിപ്പുകൾ പുറത്തിറക്കി. നിലവിൽ ലഭ്യമായ ആകർഷകമായ നിറങ്ങൾക്കു പുറമേയാണ് ഇവ അവതരിപ്പിക്കുന്നത്. ഇന്ത്യൻ യുവാക്കളുടെ ശ്രദ്ധ വിജയകരമായി പിടിച്ചു പറ്റിയ ഹോണ്ട നവി പുറത്തിറക്കി ആറു മാസങ്ങൾക്കുള്ളിൽ, കഴിഞ്ഞ ഒക്‌ടോബറിൽ 50,000 യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ലും പിന്നിട്ടു.

നാലു മാസത്തിനകം രണ്ടായിരം യൂണിറ്റുകളുടെ കയറ്റുമതി എന്ന നാഴികക്കല്ലും കൈവരിച്ചു. തങ്ങൾക്ക് ഏറെ ആവേശം പകരുന്ന പ്രതികരണമാണ് നവിയിലൂടെ ലഭിക്കുന്നതെന്ന് ഹോണ്ട മോട്ടേഴ്‌സ് വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് യദ്‌വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.