മാൻ ട്രക്ക്‌സ് സിഎൽഎ ഇവോ ശ്രേണി പുറത്തിറക്കി

Posted on: December 14, 2016

man-trucks-cla-evo-seris-bi

കൊച്ചി : മാൻ ട്രക്ക്‌സ് സിഎൽഎ ഇവോ ശ്രേണിയിൽ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ പുറത്തിറക്കി. സിഎൽഎ ഇവോ 25.300 6X4 ബിഎസ്എ കൺസ്ട്രക്ഷൻ ടിപ്പർ, സിഎൽഎ ഇവോ 49.300 6X4 ബിഎസ്എ ട്രാക്ടർ ഹെഡ് എന്നീ വാഹനങ്ങൾ ആദ്യമായി ബൗമ കോൺഎക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാൻ മധ്യപ്രദേശിലെ പീതാമ്പൂരിലെ പ്ലാന്റിലാണ് പുതിയ വാഹനങ്ങൾ നിർമ്മിക്കുന്നത്. ഇന്ത്യൻ വിപണിക്ക് അനുസൃതമായ രീതിയിലുള്ള വാഹനങ്ങൾ ഏഷ്യ, മിഡിൽഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു.

ശക്തിയും ഇന്ധനക്ഷമതയും ആഗോളനിലവാരത്തിലുള്ള പ്രകടനവും മികച്ച സാങ്കേതികവിദ്യയും സുരക്ഷയും ഉറപ്പാക്കുന്നവയാണ് പുതിയ വാണിജ്യവാഹനങ്ങൾ. ലോക നിലവാരത്തിന് അനുസൃതമായി പരിശോധനകൾ പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മികച്ച ഷാസി ഫ്രെയിമും സസ്‌പെൻഷനുമാണ്. ഏറ്റവും കഠിനമായ പ്രദേശങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നവയാണ് സിഎൽഎ ഇവോ നിര വാഹനങ്ങൾ.

9-സ്പീഡ് ഗിയർ ബോക്‌സ്. സിഎൽഎ ഇവോ 25.300 6×4. ടർബോ ചാർജ്ഡ് ഇന്റർ കൂൾഡ് എൻജിനുകൾ ഇലക്ട്രോണിക്കലി കൺട്രോൾഡ് കോമൺ റെയിൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. മികച്ച ട്രാക്ഷനും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ എയ്‌റോഡൈനാമിക് കാബിൻ, ഓപ്ഷണൽ എസി എന്നീ സൗകര്യങ്ങളുണ്ട്.

TAGS: MAN Trucks |