ഭാരത് ബെൻസിന്റെ ബിഎസ് ഫോർ വാഹനങ്ങൾ കേരളവിപണിയിലേക്ക്

Posted on: December 13, 2016

bharat-benz-bs-1v-big

കൊച്ചി : ഭാരത് സ്റ്റേജ് ഫോർ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ ഭാരത് ബെൻസ് ട്രക്കുകളും ബസുകളും താമസിയാതെ കേരള വിപണിയിലെത്തും. ഇവയുടെ ബുക്കിംഗ് ഭാരത് ബെൻസിന്റെ സംസ്ഥാനത്തെ ഡീലറായ ഓട്ടോബാൻ ട്രക്കിങ്ങിൽ ആരംഭിച്ചു കഴിഞ്ഞു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ഓട്ടോബാൻ ഷോറൂമുകളുള്ളത്.

കഴിഞ്ഞ വർഷം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ചില ഇടപാടുകാർക്ക് ബിഎസ് ഫോർ വാഹനങ്ങൾ നൽകുകയുണ്ടായി. പ്രതികരണം മികച്ചതായിരുന്നുവെന്നും അടുത്ത വർഷം ഏപ്രിലിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിഎസ് ഫോർ ട്രക്കുകളും ബസുകളും ലഭ്യമാക്കുമെന്നും ഡെയ്മലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് (ഡിഐസിവി) മാനേജിംഗ് ഡയറക്ടർ എറിക് നെസൽഹോഫ് പറഞ്ഞു.

TAGS: BharatBenz |