വോൾവോ എസ് 90 ഇന്ത്യൻ വിപണിയിൽ

Posted on: November 5, 2016
വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺ ബോൺസ്‌ഡ്രോഫ് മുംബൈയിൽ വോൾവോ എസ് 90 വിപണിയിൽ അവതരിപ്പിക്കുന്നു.

വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺ ബോൺസ്‌ഡ്രോഫ് മുംബൈയിൽ വോൾവോ എസ് 90 വിപണിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : സെഡാൻ വിഭാഗത്തിൽ ഏറ്റവും നീളം കൂടിയ കാർ – വോൾവോ എസ് 90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4963 മില്ലി മീറ്റർ എസ് 90 യുടെ നീളം. രൂപകൽപന, സുരക്ഷ, ആഡംബരത്വം തുടങ്ങിയ കാര്യങ്ങളിൽ എസ് 90 അതുല്യമാണെന്ന് വോൾവോ ഓട്ടോ ഇന്ത്യ അവകാശപ്പെട്ടു.

ഫോർ സോൺ എയർകണ്ടീഷനിംഗ്,ടാബ്‌ലറ്റ് ഡിസ്‌പ്ലേ, ബിൽറ്റ് ഇൻ നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, സുരക്ഷയ്ക്കായി ലെയ്ൻ കീപ്പിംഗ് എയ്ഡ്, റൺ-ഓഫ് റോഡ് പ്രൊട്ടക്ഷൻ, എമർജൻസി ബ്രേക് അസിസ്റ്റ്, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് പ്രിട്ടൻഷണർ, ചൈൽഡ് ബൂസ്റ്റർ കുഷൻ, 19 സ്പീക്കറുകളോടുകൂടിയ ബോവേഴ്‌സ് ആൻഡ് വിൽക്കിൻസൺ സറൗണ്ട് സൗണ്ട്, നോയ്‌സ് കാൻസലേഷൻ ടെക്‌നോളജിയോടുകൂടിയ ടയറുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവ എസ് 90 യുടെ പ്രത്യേകതകളാണ്. മുംബൈ എക്‌സ് ഷോറൂം വില 53.5 ലക്ഷം രൂപ.