അശോക് ലേലാൻഡ് സർക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി

Posted on: October 18, 2016

ashok-leyland-electric-busകൊച്ചി : അശോക് ലേലാൻഡ് രാജ്യത്തെ ആദ്യത്തെ സർക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി. ഇന്ത്യൻ റോഡ് കണ്ടീഷനും അനുസൃതമായാണ് ഇലക്ട്രിക് ബസ് നിർമിച്ചിട്ടുള്ളത്. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

പൊതുഗതാഗതാ രംഗത്ത് സുപ്രധാന ചുവടുവെയ്പ്പാണ് അശോക് ലേലാൻഡിന്റെ സമ്പൂർണ ഇലക്ട്രിക് ബസ് എന്ന് തമിഴ്‌നാട് വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അംബുജ് ശർമ പറഞ്ഞു. നഗരങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉത്പന്നമാണിതെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ ദസരി പറഞ്ഞു.

നഗരങ്ങളിലെ പൊതു ഗതാഗതത്തെ ലക്ഷ്യമാക്കിയുള്ള ഈ വാഹനത്തിനു പ്രവർത്തനച്ചെലവ്, മെയിന്റനൻസ് എന്നിവ കുറവാണെന്ന് ഗ്ലോബൽ ബസ് സീനിയർ വൈസ് പ്രസിഡന്റ് ടി വെങ്കിട്ടരാമൻ പറഞ്ഞു. ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിർമ്മിച്ച സർക്യൂട്ട് സീരിസ് വാഹനത്തിന് ഒറ്റച്ചാർജിൽ 120 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും.