ജാഗ്വർ എഫ്-പേസ് എസ്‌യുവി 20 ന് അവതരിപ്പിക്കും

Posted on: October 8, 2016

jaguar-f-pace-big

കൊച്ചി : ജാഗ്വർ ലാൻഡ് റോവറിന്റെ പുതിയ എസ്‌യുവി എഫ്-പേസ് ഒക്ടോബർ 20 ന് വിപണിയിൽ അവതരിപ്പിക്കും. എസ് യുവികളുടേതുപോലെയുള്ള പ്രകടനവും സ്‌പോർട്‌സ് കാറുകളുടെ ഡിഎൻഎയുമാണ് പുതിയ എഫ്-പേസിന്. 132 കെഡബ്ല്യൂ 2.01 ലിറ്റർ ഇൻജെനിയം ഡീസൽ, 221 കെഡബ്ല്യൂ 3.01 ലിറ്റർ ഡീസൽ എൻജിനുകളിൽ പുതിയ എഫ്-പേസ് ലഭ്യമാണ്.

ജാഗ്വർ എഫ്-പേസ് 2.01 ഡീസൽ പ്യൂവർ മോഡലിന് 68.40 ലക്ഷം രൂപയാണ് ന്യൂഡൽഹിയിലെ എക്‌സ്‌ഷോറൂം വില. ജാഗ്വർ എഫ്-പേസ് 2.01 ഡീസൽ പ്രസ്റ്റീജ് മോഡലിന് 74.50 ലക്ഷം രൂപയും ജാഗ്വർ എഫ്-പേസ് 3.01 ഡീസൽ ആർ-സ്‌പോർട്ടിന് 1,02,35000 രൂപയും ജാഗ്വർ എഫ്-പേസ് 3.01 ഡീസൽ ഫസ്റ്റ് എഡിഷന് 1,12,55,000 രൂപയുമാണ് വില.

കൊച്ചി ഉൾപ്പെടെയുള്ള 23 അംഗീകൃത ജാഗ്വർ ഷോറൂമുകൾ വഴിയോ ഓൺലൈനായോ എഫ്-പേസ് ബുക്ക് ചെയ്യാം.