പുതിയ ഔഡി എ4 ഇന്ത്യൻ വിപണിയിൽ

Posted on: October 3, 2016

audi-india-head-joe-king-wi

ന്യൂഡൽഹി : ഔഡി ഇന്ത്യ ഏറ്റവും പുതിയ ഔഡി എ4 വിപണിയിൽ അവതരിപ്പിച്ചു. അത്യാധുനിക എൻജിനും കൂടുതൽ സാങ്കേതിക മികവും ആഡംബരപൂർണവുമാണ് പുതിയ ഔഡി എ4. 1.4 ഡയറക്ട് ഇഞ്ചക്ഷൻ 4 സിലിണ്ടർ പെട്രോൾ എൻജിൻ 150 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കും പ്രദാനം ചെയ്യും. 7 സ്പീഡ് എസ് ട്രോണിക് ട്രാൻസ്മിഷൻ. പുതിയ ഔഡി എ4 ന് മുൻ മോഡലുകളേക്കാൾ 95 കിലോഗ്രാം ഭാരക്കുറവുണ്ട്.

പൂർണമായും ഡിജിറ്റൽ ഡാഷ് ബോർഡ് വിർച്വൽ കോക്പിറ്റ് ശൈലിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. 31.24 സെന്റീമീറ്റർ എൽസിഡി ഡിസ്‌പ്ലേ. എംഎംഐ ഡിസ്‌പ്ലേ, ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകൾക്ക് അനുയോജ്യമായ ഔഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്.

പുതിയ ഔഡി എ4 ന് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 8.5 സെക്കൻഡ് മതി. മണിക്കൂറിൽ 210 കിലോമീറ്ററാണ് പരമാവധി വേഗം. ഇന്ധനക്ഷമത ലിറ്ററിന് 17.84 കിലോമീറ്റർ. ന്യൂഡൽഹിയിലും മഹാരാഷ്ട്രയിലും എക്‌സ്‌ഷോറൂം വില 38.1 ലക്ഷം രൂപ.

TAGS: Audi A4 | Audi India |