ഹോണ്ട സി ബി ഹോർണറ്റ് 160 ആർ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി

Posted on: September 1, 2016

Honda-CB-Hornet-160R-Speciaകൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌പോർട്‌സ് ബൈക്കായ സി ബി ഹോർണറ്റ് 160 ആർ പ്രത്യേക പതിപ്പ് കൂടുതൽ സ്‌പോർട്ടി രൂപത്തോടെ പുറത്തിറക്കി. സി ബി ഹോർണറ്റ് 160-ന്റെ ബോഡിയിലും ഇന്ധന ടാങ്കിലും ത്രസിപ്പിക്കുന്ന പച്ച, മാർസ് ഓറഞ്ച് നിറത്തോടൊപ്പം വീൽ റിമ്മിലും ഇതേ നിറം നൽകി ബൈക്കിന്റെ സ്‌പോർട്ടി കാഴ്ച മെച്ചപ്പെടുത്തിയിരിക്കുന്നു.

ബൈക്ക് പ്രേമികൾക്ക് ഇതോടെ കൂടുതൽ ഓപ്ഷൻ ലഭ്യമായിരിക്കുകയാണ്. നിലവിലുള്ള സി ബി ഹോർണറ്റ് 160 ആർ ഉടമകൾക്ക് പുതിയ സ്‌പോർട്ടി ഗ്രാഫിക്‌സ് ബൈക്കിൽ പതിക്കാനുള്ള അവസരം എല്ലാ ഹോണ്ട ഡീലർമാരുടെ അടുത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

ഈ വിഭാഗത്തിലെ ഏറ്റവും ശക്തിയേറിയ എൻജിനുള്ള (163 സി സി) മോട്ടോർ സൈക്കിളാണ് സി ബി ഹോർണറ്റ് 160 ആർ. എൻജിൻ ഉണ്ടാക്കുന്ന പ്രകമ്പനം കുറയ്ക്കാനുള്ള കൗണ്ടർ ബാലൻസോടുകൂടിയാണ് മോട്ടോർസൈക്കിൾ പുറത്തിറക്കിയിട്ടുള്ളത്. ഭാരത് ഓട്ടോ എമിഷൻ (ബിഎസ് IV) നിബന്ധനകൾ പാലിച്ചു പുറത്തിറക്കിയിട്ടുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ മോട്ടോർ സൈക്കിൾ കൂടിയാണിത്.

നിയോ ഓറഞ്ച് മെറ്റാലിക്, പേൾ അമേസിങ്ങ് വൈറ്റ്, സ്‌പോർട്‌സ് റെഡ്, പേൾ ബ്ലൂ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നിങ്ങനെ ആകർഷകമായ അഞ്ചു നിറങ്ങളിൽ ഇപ്പോൾതന്നെ സി ബി ഹോർണറ്റ് 160 ആർ ലഭ്യമാണ്. ഇതോടൊപ്പമാണ് രണ്ടു പുതിയ നിറങ്ങളിൽ കൂടി (പച്ച, മാർസ് ഓറഞ്ച്) ലഭ്യമാകുന്നത്. സിഗിൾ ഡിസ്‌ക്, ഡബിൾ ഡിസ്‌ക് വിത്ത് സിബിഎസ് എന്നിങ്ങനെ രണ്ടു പതിപ്പുകളിലും ഈ മോട്ടോർ സൈക്കിൾ ലഭ്യമാണ്.