April 2024
ടാറ്റാ മോട്ടോഴ്‌സിന്റെ സമൃദ്ധിയിലേക്കൊരു ഓണം ഓഫർ
Posted on: August 11, 2016
കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ കാർ ഉപഭോക്താക്കൾക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫർ അവതരിപ്പിച്ചു. ഈ ഓണക്കാലത്ത് ഒരു ടാറ്റാ കാർ ബുക്ക് ചെയ്യുമ്പോൾ ലക്കി ഡ്രോയിലൂടെ കൊച്ചിയിൽ ഒരു വീട് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ചാണ് ടാറ്റാ മോട്ടോഴ്‌സ് ഈ സ്‌കീം അവതരിപ്പിക്കുന്നത്.
വീടിന് പുറമെ ഐ ഫോൺ 5എസ്, എൽഇഡി ടിവി, എയർ ഫ്രൈയർ, സൗണ്ട് ബാർ തുടങ്ങി നിരവധി മറ്റു സമ്മാനങ്ങളും സമൃദ്ധിയിലേക്കൊരു ഓണം ഓഫറിൽ ഉപയോക്താക്കളെ തേടിയെത്തുന്നു. സെപ്റ്റംബർ 14 വരെ നീണ്ടു നിൽക്കുന്ന ഓഫർ കാലയളവിൽ കാർ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ ഒരു സമ്മാനം ടാറ്റാ മോട്ടോഴ്‌സ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് വൈസ് പ്രസിഡന്റ് സെയിൽസ് എസ്.എൻ. ബർമൻ പറഞ്ഞു.
സമൃദ്ധിയിലേക്കൊരു ഓണം ഓഫറിന്റെ ഭാഗമായി റോഡ് ഷോകൾ, ലോൺ എക്‌സ്‌ചേഞ്ച് കാർ ഫെയറുകൾ തുടങ്ങിയവ കേരളത്തിലുടനീളം സംഘടിപ്പിക്കുന്നുണ്ട്.
TAGS: Tata Motors |