രണ്ടു പുതിയ നിറങ്ങളിൽ ഹോണ്ട ലിവേ

Posted on: August 6, 2016

Honda-Livo-mperial-Red-Meta

കൊച്ചി : നൂറ്റിപ്പത്തു സിസി മോട്ടോർസൈക്കിൾ ലിവോ യുടെ ആദ്യവാർഷികത്തോടനുബന്ധിച്ചു ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ രണ്ടു പുതിയ നിറങ്ങളിൽ കൂടി ലിവോ പുറത്തിറക്കി. ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലുള്ള ലിവോയാണ് പുതിയതായി പുറത്തിറക്കിയത്. ഇതോടെ രണ്ടു പതിപ്പുകളിലായി ആറു നിറങ്ങളിൽ ലിവോ ലഭിക്കും.

100-110 സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പുതിയ സ്റ്റൈൽ കൊണ്ടുവന്ന ലിവോയുടെ വില്പന ഒറ്റ വർഷത്തിനുള്ളിൽ 2.5 ലക്ഷം യൂണിറ്റ് പിന്നിട്ടു. പുതിയ രണ്ടു നിറങ്ങളുടെ വരവ് ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങുന്ന യുവാക്കളിൽ കൂടുതൽ ആവേശം പകരുകയാണ്.

കഴിഞ്ഞ 12 മാസക്കാലത്ത് 100-110 സിസി മേഖലയിൽ ന്യൂന വളർച്ച കാണിച്ചപ്പോൾ എല്ല പ്രതിബന്ധങ്ങളേയും അതിജീവിച്ച് ലിവോ വൻ നേട്ടമാണ് കൈവരിച്ചതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ പറഞ്ഞു.