ഫോക്‌സ്‌വാഗൻ അമിയോ ഡെലിവറി ആരംഭിച്ചു

Posted on: July 27, 2016

Volkswagen-Ameo-delivery-Bi

കൊച്ചി : ഫോക്‌സ്‌വാഗൻ അമിയോ ബുക്ക്‌ചെയ്തവർക്ക് കാറുകൾ ലഭ്യമാക്കിത്തുടങ്ങി. ഈ വർഷം മെയ് 12-നാണ് ബുക്കിംഗ് ആരംഭിച്ചത്. ഡൽഹി മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട അമിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നുവെന്ന് ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ പറഞ്ഞു.

സാങ്കേതിക മികവ്, മികച്ച സുരക്ഷ ക്രമീകരണങ്ങൾ, ആകർഷകമായ വില, ഈ വിഭാഗത്തിൽപെട്ട കാറുകളിലില്ലാത്ത അധിക സൗകര്യങ്ങൾ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുള്ള അമിയോ സ്വന്തമാക്കുന്നവർക്ക് പ്രത്യേക സർവീസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.