ഡാറ്റ്‌സൺ റെഡി-ഗോ കേരള വിപണിയിൽ

Posted on: June 8, 2016

Datsun-redi-GO-Kerala-Launc

കൊച്ചി : ഡാറ്റ്‌സൺ ഇന്ത്യയിലെ ആദ്യ അർബൻ ക്രോസ് ഹാച്ച്ബാക്ക്-റെഡി-ഗോ കേരള വിപണിയിൽ അവതരിപ്പിച്ചു. എൻട്രി ലെവൽ കാറുകളെപ്പറ്റി ഇന്ത്യക്കാർക്കുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെയും പ്രതീക്ഷകളെയും പൊളിച്ചെഴുതുന്നതാണ് റെഡിഗോ എന്ന് നിസാൻ മോട്ടോർ ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു. അർബൻ ക്രോസ് ഓവറിന്റെ രൂപകൽപ്പന ജപ്പാനിലാണ് നടന്നത്. വികസിപ്പിച്ചതും ഉത്പാദിപ്പിച്ചതും ഇന്ത്യയിലാണ് – അദ്ദേഹം പറഞ്ഞു.

ടോൾ ബോയ് രൂപകൽപ്പനയിലുള്ള കാറിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസുണ്ട്, 185 മി.മീ. ഉയരമുള്ള ബോഡി, കൂടുതൽ ഉൾ വിസ്താരം, ഡ്രൈവർക്ക് മെച്ചപ്പെട്ട റോഡ് കാഴ്ച എന്നിവ ഉറപ്പാക്കുന്നു. കുറഞ്ഞ ബ്രേക്കിംഗ് ഡിസ്റ്റന്റ്‌സ് (ബ്രേക്ക് ഉപയോഗിച്ചശേഷം വാഹനം നിശ്ചലമാകാനെടുക്കുന്ന ദൂരം), നല്ല റോഡ് കാഴ്ച, ഉറപ്പേറിയ ബോഡി, ഗട്ടറുകളുടെ ആഘാതം വലിച്ചെടുക്കുന്ന സ്റ്റീയറിംഗ്, ഡ്രൈവർ എയർബാഗ് എന്നിങ്ങനെ സുരക്ഷ ഉറപ്പാക്കുന്ന ഡാറ്റ്‌സൺ പ്രോ സേഫ് 7 സേഫ്ടി പാക്കേജ് റെഡിഗോയ്ക്കുണ്ട്.

ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജും റെഡിഗോ നൽകുന്നു. പുതിയ 800 സിസി, മൂന്ന് സിലിണ്ടർ, ഐ സാറ്റ് പെട്രോൾ എഞ്ചിനും അഞ്ച് സ്പീഡ് മാന്വൽ ട്രാൻസ്മിഷനുമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിമീ വേഗതയിലേക്ക് കുതിക്കാൻ 15.9 സെക്കൻഡ് മതി. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും. കിലോമീറ്റർ പരിധിയില്ലാതെ രണ്ടുവർഷം വാറന്റി റെഡിഗോയ്ക്ക് ലഭിക്കും. ഇതുകൂടാതെ ഈ വിഭാഗത്തിൽ ആദ്യമായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് ഉള്ള രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഓപ്ഷണൽ വാറന്റിയും ലഭ്യമാണ്. അഞ്ച് വർഷം വരെ റെഡിഗോയ്ക്ക് വാറന്റി കവറേജ് ഉറപ്പാക്കാനാവും.

ഏറ്റവും കുറഞ്ഞ പരിപാലന ചെലവും റെഡിഗോ ഉറപ്പുനൽകുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ 32 ശതമാനം വരെ ഉപയോഗ ചെലവ് കുറവാണ് റെഡിഗോയ്ക്ക്. ഉപഭോക്താക്കൾക്ക് റെഡിഗോയെ ഇഷ്ടാനുസരണം മോടി പിടിപ്പിക്കാൻ 50 ആക്‌സസറികളും ഡീലർഷിപ്പുകളിൽ ലഭ്യമാണ്.

ഡാറ്റ്‌സൺ റെഡിഗോ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില: ഡി – 2,43,147 രൂപ, എ – 2,87,674 രൂപ, ടി – 3,14,645 രൂപ, ടി (ഒ) – 3,25,077 രൂപ, എസ് – 3,40,344 രൂപ. വൈറ്റ്, സിൽവർ, ഗ്രേ, റൂബി, ലൈം എന്നീ ആകർഷകമായ അഞ്ച് ബോഡി നിറങ്ങളിൽ റെഡിഗോ തെരഞ്ഞെടുക്കാം.

TAGS: Datsun | Datsun RediGO |