വോക്‌സ്‌വാഗൻ അമിയോ പുറത്തിറക്കി

Posted on: May 26, 2016

Volkswagen-Ameo-rollout-Big

മുംബൈ : വോക്‌സ്‌വാഗൻ ചക്കാൻ പ്ലാന്റിൽ നിന്നും ആദ്യ അമിയോ പുറത്തിറക്കി. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ അമിയോ വികസിപ്പിക്കാനായി 720 കോടി രൂപയാണ് വോക്‌സ് വാഗൻ മുടക്കിയിട്ടുള്ളത്. ഫെബ്രുവരിയിൽ ഡൽഹി മോട്ടോർഷോയിലാണ് അമിയോ ആദ്യം അവതരിപ്പിച്ചത്.

1.2 ലിറ്റർ 3 സിലിണ്ടർ എംപിഐ പെട്രോൾ എൻജിൻ, 1.5 ലിറ്റർ 4 സിലിണ്ടർ ടിഡിഐ ഡീസൽ എൻജിൻ എന്നീ രണ്ട് വേരിയന്റുകളിൽ അമിയോ ലഭ്യമാകും. ഇരട്ട എയർബാഗുകളും എബിഎസും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് എക്വിപ്‌മെന്റാണ്. അമിയോയുടെ പ്രീലോഞ്ച് ബുക്കിംഗ് രണ്ട് ആഴ്ച മുമ്പ് വോക്‌സ് വാഗൻ ഡീലർഷിപ്പുകളിൽ ആരംഭിച്ചിരുന്നു.