ഹോണ്ട ആക്റ്റിവ – i വിപണിയിൽ

Posted on: May 24, 2016

Honda-Activa-i-Big

കൊച്ചി : ഹോണ്ടയുടെ പുതിയ 2016 ആക്റ്റിവ-i  വിപണിയിലെത്തി. പേൾ അമേസിങ് വൈറ്റ്, ബ്ലാക് എന്നീ നിറങ്ങൾക്ക് പുറമെ പേൾ ട്രാൻസ് യെല്ലോ, കാന്റി ജാസി ബ്ലൂ എന്നിവയിലും ആക്റ്റിവ-i- യുടെ സ്റ്റാൻഡേർഡ് മോഡൽ ലഭ്യമാണ്. ഡീലക്‌സ് വേരിയന്റാണെങ്കിൽ ഓർക്കിഡ് പർപ്പിൾ മെറ്റാലിക്കിനും പേൾ അമേസിങ് വൈറ്റിനു പുറമെ ഇംപീരിയൽ മെറ്റാലിക് നിറത്തിലും ലഭിക്കും.

ഹോണ്ടയുടെ 2016-ലെ ഏഴാമത്തെ പുതിയ മോഡലാണ് ആക്റ്റിവ-i എന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗൂലേറിയ പറഞ്ഞു. കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും പുതിയ മോഡലിന് പഴയ വിലയായ 50,683 രൂപ (എക്‌സ് – ഷോറൂം, ഡൽഹി) മാത്രമേ ഉള്ളൂ.

110 സിസി ഹോണ്ട ഇക്കോ ടെക്‌നോളജി എൻജിന്റെ സഹായത്തോടെ 5.84 കിലോ വാട്ട് 7500 ആർപിഎമ്മിൽ 8 ബിഎച്ച്പി) കരുത്ത് ആക്റ്റിവ-i പ്രദാനം ചെയ്യുന്നു. 5500 ആർപിഎമ്മിൽ 8.74 ആണ് പരമാവധി ടോർക്.