ഹോണ്ട നവി വിപണിയിൽ

Posted on: March 21, 2016

Honda-Navi-Big

കൊച്ചി : ഹോണ്ടയുടെ നവി വിപണിയിലെത്തി. പൂർണമായും ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ-വികസന വിഭാഗം രൂപകൽപന ചെയ്ത നവി വിനോദത്തിന് പ്രാമുഖ്യം നൽകുന്ന ബൈക്കാണ്. അതുകൊണ്ടു തന്നെ യുവാക്കളെ സംബന്ധിച്ചേടത്തോളം ആകർഷകവുമാണ്.

കഴിഞ്ഞ മാസം നടത്തപ്പെട്ട ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ചതിനോടനുബന്ധിച്ച് നവിക്കായി ഒരു ആൻഡ്രോയ്ഡ് മൊബൈൽ ബുക്കിംഗ് ആപ്ലിക്കേഷൻ ലഭ്യമാക്കുകയുണ്ടായി. ഇരുപതിനായിരത്തിലേറെ പേരാണ് ഇത് ഡൗൺലോഡ് ചെയ്തത്. ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 1000 കടക്കുകയും ചെയ്തു.

സ്റ്റാൻഡേർഡ് നവിയുടെ (എക്‌സ്‌ഷോറൂം, ന്യൂഡൽഹി) വില 39,000 രൂപയാണ്. പട്രിയോട് റെഡ്, ഹോപ്പർ ഗ്രീൻ, ഷാസ്താ വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക് എന്നീ നിറങ്ങളിൽ നവി ലഭ്യമാണ്.