ഓൾ ന്യൂ ജാഗ്വാർ എക്‌സ്ഇ വിപണിയിൽ

Posted on: February 4, 2016

Jaguar-Land-Rover-All-New-J

കൊച്ചി : ജാഗ്വാറിന്റെ ഏറ്റവും പുതിയ സ്‌പോർട്ട്‌സ് സലൂൺ ഓൾന്യൂ എക്‌സ്ഇ വിപണിയിലെത്തി. 2.0 ലിറ്റർ പെട്രോൾ എൻജിനുമായി എത്തുന്ന എക്‌സ്ഇ 147 കെഡബ്ല്യൂ, 177 കെഡബ്ല്യൂ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ശേഷികളിലാണെത്തുന്നത്. 177 കെഡബ്ല്യൂ മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ കേവലം 6.8 സെക്കന്റുകൾ മതിയാകും.

ഓൾ സർഫസ് പ്രോഗ്രസ് കൺട്രോൾ, ഇന്റലിജന്റ് സ്റ്റാർട്ട് – സ്‌റ്റോപ്പ്, ഇലക്ട്രോണിക് പവർ അസിസറ്റഡ് സ്റ്റീയറിംഗ്, 10 വിധത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, സോഫ്റ്റ് ഗ്രോയിൻ ലെതർ സീറ്റുകൾ, പനോരമിക് സൺ റൂഫ്, സറൗണ്ട് കാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ഓൾ ന്യൂ എക്‌സ്ഇ എത്തുന്നത്.

പുനയിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ഓൾന്യൂ എക്‌സ്ഇ ഫെബ്രുവരി അവസാന വാരത്തോടെ ഡീലർഷിപ്പ് ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും. എക്‌സ്ഇ 2.0 ലിറ്റർ 147 കെഡബ്ല്യൂ മോഡലിന് 39.90 ലക്ഷം രൂപയും 177 കെഡബ്ല്യൂ മോഡലിന് 46.5 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില.