ടിവിഎസ് സ്റ്റാർ സിററി പ്ലസ് വിപണിയിലിറക്കി

Posted on: July 30, 2014

TVS-StaR-City-300714-B

ഒട്ടേറെ പുതുമകൾ നിറഞ്ഞ കമ്യൂട്ടർ മോട്ടോർ സൈക്കിൾ ആയ ടിവിഎസ് സ്റ്റാർ സിററി പ്ലസ്, ടിവിഎസ് മോട്ടേർ കമ്പനി കേരളത്തിൽ വിപണിയിൽ അവതരിപ്പിച്ചു. ആധുനിക രൂപഭംഗി, അപാരമായ എൻജിൻ പ്രകടനം, അതീവ സുഖപ്രദമായ യാത്ര എന്നിവയുടെ മിശ്രണമാണ് ടിവിഎസ് സ്റ്റാർ സിററി പ്ലസ്.

ഇക്കോത്രസ്റ്റ് എൻജിൻ, 109.7 സി സി പവർ മില്ലും ചേർന്നൊരുക്കുന്ന, അനായാസ പ്രവർത്തന മികവ്, കരുത്ത്, ഇന്ധനലാഭ ശേഷി, മികച്ച പിക്ക്അപ്പും ആക്‌സിലറേഷനും സ്റ്റാർസിററിപ്ലസിന്റെ സമാനതകൾ ഇല്ലാത്ത പ്രത്യേകതകളാണ്.

മനോഹരമായ സൈഡ് പാനൽ ഗ്രില്ലുകൾ, സ്റ്റൈലിഷ് ക്രൗൺ വൈസർ, അലങ്കാര ഭംഗി നല്ക്കുന്ന റിയർവ്യൂ മിററുകൾ, പ്രീമിയം സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിച്ച ഷോക്അബ്‌സോർബറുകൾ, ബ്ലാക്ക് അലോയ് വീലുകൾ, ഭംഗിയാർന്ന ടെയിൽ ലാംപുകൾ, ത്രിമാന എംബ്ലം, എന്നിവ സ്റ്റാർ സിററി പ്ലസിന് ചാരുതയേകുന്ന മറ്റു ഘടകങ്ങൾ ആണ്.

പൂജ്യത്തിൽ നിന്ന് 60 കിലോമീറുകൾ റേസിങ്ങിലെത്താൻ 7.6 സെക്കൻഡ് മതിയാകും. ഒരു ലിറ്ററിന് 86 കി.മി. ഇന്ധന സാമ്പത്തികത ലഭ്യമാക്കുന്ന സ്റ്റാർ സിററി പ്ലസിന് ഫോർ സ്പീഡ് ഗിയർ ബോക്‌സാണുളളത്. ഏതു ഗിയറിലും ഇലകട്രിക് സ്റ്റാർട്ടും സാധ്യം.

മുൻ ഭാഗത്തെ ടെലിസ്‌കോപിക് ഷോക്അബ്‌സോർബറുകളും പിൻഭാഗത്തെ ഫൈവ് സ്റ്റെപ് ഷോക്അബ്‌സോർബറുകളും ഏതു റോഡ് പ്രതലത്തിലും സുഖപ്രദമായ യാത്ര ഉറപ്പു നല്കുന്നു. ഹൈഗ്രിപ്പ് ബട്ടൺ ടയറുകൾ ബൈക്ക് മറിയാനുളള സാധ്യത കുറയ്ക്കുന്നു. സെലിബ്രിറ്റി സ്‌കാർലറ്റ്, ഓസ്‌കാർ ബ്ലാക്ക്, ഷോസ്റ്റോപ്പർ ബ്ലൂ, ടൈറൊനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. സ്റ്റാർ സിററി പ്ലസ് കിക്ക്സ്റ്റാർട്ടിന് കേരളത്തിലെ എക്‌സ് ഷോറൂം വില : 428844 രൂപ. ഇലക്ട്രിക്ക് സ്റ്റാർട്ടറിന് 45344 രൂപ.