ഗൗതം സിംഘാനിയയ്ക്ക് ഇരട്ട പോഡിയം ഫിനിഷ്

Posted on: October 6, 2015

Gautam-Singhania-Raymond-Bi

കൊച്ചി : സ്‌പെയിനിലെ വലൻഷിയയിൽ നടന്ന ഫെരാരി ചലഞ്ച് യൂറോപ്പ് ചാമ്പ്യൻഷിപ്പ് 2015ൽ റെയ്മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ ഇരട്ട പോഡിയം ഫിനിഷ് കരസ്ഥമാക്കി.

മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന സിംഘാനിയ ഈ ചാമ്പ്യൻഷിപ്പിൽ ഇതുവരെയായി 9 പോഡിയം നേടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം ഇറ്റലിയിലെ മോൺസയിലാണ് ആദ്യപാദ മത്സരം നടന്നത്. അന്നും ഇരട്ട പോഡിയം ഫിനിഷ് കരസ്ഥമാക്കിയ സിംഘാനിയ തുടർന്ന് ഹംഗറിയിലെ ബുഡാപെസ്റ്റ്, ഫ്രാൻസിലെ ലീ കാസ്റ്റല്ല, ഇറ്റലിയിലെ ഇമോള എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലും പോഡിയം നേടുകയുണ്ടായി.

ഫെരാരി ചലഞ്ച് യൂറോപ്പ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് അടുത്തമാസം ഇറ്റലിയിലെ മുഗല്ലോയിലാണ് നടക്കുക. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ഫൈനൽ.