700 മത് ഫിം റോഡ് റേസിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് ഹോണ്ട നേടി

Posted on: August 12, 2015

Honda-Achieves-700th-FIM-Ro

കൊച്ചി : 700 മത് ഫിം റോഡ് റേസിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് മോട്ടോജിപി ക്ലാസ് 10 ാം റൗണ്ടിൽ ഹോണ്ട മോട്ടോജിപി റൈഡർ മാർക് മാർക്വിസിന് വിജയം. ഇന്ത്യാനപൊളിസ് മോട്ടോർ സ്പീഡ് വേയിലായിരുന്നു മത്സരം. മൂന്ന് ലാപ്പിലും മാർക് മാർക്വിസ് മുന്നിട്ട് നിന്നു.

ഫിം റോഡ് റേസിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഹോണ്ടയുടെ 700 മത് വിജയം അഭിമാനകരമാണെന്ന് ഹോണ്ട പ്രസിഡന്റും സിഇഒയുമായ തക്കാഹിറോ ഹചിഗോ പറഞ്ഞു.