ലിനിയ, പുണ്ടോ ആബ്‌സല്യൂട്ട് ലിമിറ്റഡ് എഡിഷൻ

Posted on: December 1, 2013

Fiat-Linea-b

ലിനിയയുടെയും പുണ്ടോയുടെയും പുതിയ ആബ്‌സല്യൂട്ട് എഡിഷനുകൾ ഫിയറ്റ് ഗ്രൂപ്പ് ഓട്ടോമൊബൈൽസ് വിപണിയിലെത്തിച്ചു. അധിക പണച്ചെലവില്ലാതെ കസ്റ്റമർമാർക്ക് കൂടുതൽ മൂല്യം നൽകുന്ന കസ്റ്റമൈസ്ഡ് അസസറി പാക്കുമായാണ് പുതിയ ആബ്‌സല്യൂട്ട് ലിമിറ്റഡ് എഡിഷൻ കാറുകൾ വിപണിയിലെത്തുന്നതെന്ന് ഫിയറ്റ് ക്രിസ് ലർ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ നാഗേഷ് ബസവനഹള്ളി ചൂണ്ടിക്കാട്ടി.

നിലവിലുള്ളവയിൽനിന്ന് വേർതിരിച്ചറിയാവുന്ന അധിക ഫീച്ചറുകളുമായാണ് ലിനിയയുടെയും പുണ്ടോയുടെയും ആബ്‌സല്യൂട്ട് എഡിഷനുകൾ എത്തുന്നത്. ത്രി ജി ടാബ്‌ലറ്റും സ്മാർട്ട്‌ഫോൺ ഫങ്ഷനാലിറ്റിയുമുള്ള ടച്ച് സ്‌ക്രീൻ ജി പി എസ് നാവിഗേറ്റർ, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ, ലിനിയ – പുണ്ടോ ബ്രാൻഡഡ് ഡോർ സിൽ, കോണ്ടൂർഡ് സ്പ്ലാഷ് ഗാർഡുകൾ, കാർപ്പെറ്റുകൾ, ബൂട്ട് ക്രോം സ്ട്രിപ്പ്, ആബ്‌സല്യൂട്ട് എക്സ്റ്റീരിയർ ബ്രാൻഡിംഗ് പോലുള്ള പ്രത്യേകതകളും ആബ്‌സല്യൂട്ട് എഡിഷൻ പാക്കിൽ ഉൾക്കൊള്ളുന്നു.

ടച്ച് സ്‌ക്രീൻ ജി പി എസ് നാവിഗേറ്ററും ത്രിജി ടാബ്‌ലറ്റും 1.0 ജിഎച്ച്ഇസഡ് പ്രോസസറിലും ആൻഡ്രോയിഡ് 2.3 ഒ എസിലുമാണ് പ്രവർത്തിക്കുന്നത്. ഹൗസ് – ലെവൽ ത്രി ഡി മാപ്പുകളും അത് ലഭ്യമാക്കുന്നു. ഫോൺ ഫംഗ്ഷനാലിറ്റി, മൾട്ടിമീഡിയ, ബ്ലൂടൂത്ത് എന്നിവയും ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. കാർപ്പെറ്റുകൾ കാറിന്റെ ഇന്റീരിയറുകളെ വൃത്തിയുള്ളതും ആഡംബരപൂർണവുമാക്കുന്നു. ബ്രാൻഡഡ് ഡോർ സില്ലുകൾ കാറിന്റെ സ്‌റ്റൈലിന് മാറ്റുകൂട്ടുന്നു. ലിനിയയുടെ അന്തസാർന്ന ക്രോം സ്ട്രിപ്പ് ഉദാത്തമായൊരു നിലവാരവും ലഭ്യമാക്കുന്നു. അസസറികളുടെ ശ്രേണിക്ക് പുറമെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു.