വോൾവോ എസ് 60 വിപണിയിൽ

Posted on: July 6, 2015

Volvo-S-60-Big

കൊച്ചി : വോൾവോ ഇന്ത്യ എസ് 60 ടി6 പെട്രോൾ മോഡൽ കാർ വിപണിയിലിറക്കി. ഓട്ടോമാറ്റിക് 8-സ്പീഡ് ട്രാൻസ്മിഷനോടുകൂടിയ വോൾവോ എസ് 60 ടി6 400 എൻഎം ടോർക്കിൽ 306 എച്ച്പി കരുത്ത് പ്രദാനം ചെയ്യും. ഡൽഹിയിലെ എക്‌സ്-ഷോറൂം വില 42 ലക്ഷം രൂപയാണ്.

റോഡിലെ സാന്നിദ്ധ്യം പ്രകടമാക്കുന്നതാണ് എസ് 60 യുടെ മുൻഭാഗത്തെ രൂപകൽപന. കൂടുതൽ കേന്ദ്രികൃതവും ഗൗരവം പകരുന്നതുമായ ഹെഡ്‌ലാമ്പ് കാറിന്റെ വിശാലമായ മുഖം പകർന്നു തരുന്നു. 18-ഇഞ്ച് അലോയ് വീലാണ് എസ് 60-യുടേത്. അത് തന്നെ പല ഡിസൈനുകളിൽ ലഭ്യമാണ്. ദീർഘദൂര യാത്ര കഴിഞ്ഞാലും ക്ഷീണം ഏശില്ലെന്നതാണ് വോൾവോ സീറ്റുകളുടെ പ്രത്യേകത. എസ് 60 ൽ ഡ്രൈവിംഗ്  സുഖം ഒന്നൂകൂടി വർധിപ്പിക്കാനായി സ്‌പോർട് സീറ്റ് ഏർപെടുത്തിയിരിക്കുന്നു.

Volvo-S-60-T6-side-Bigഡ്രൈവറുടെ സുരക്ഷ വർധിപ്പിക്കാനും എസ് 60 ൽ കൂടുതൽ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട് – ഇന്റലിസേഫ് എന്നാണ് ഇതിന് നാകരണം ചെയ്തിരിക്കുന്നത്. നഗര സുരക്ഷാ സംവിധാനം 50 കിലോ മീറ്ററായി എസ് 60-ൽ ഉയർത്തിയിട്ടുണ്ട്. അപകട സാധ്യത കണ്ടാൽ ഡ്രൈവറുടെ അശ്രദ്ധയുടെ സാഹചര്യത്തിലും ബ്രേക്ക് താനെ വീഴും. കൂട്ടിയിടി ഉണ്ടായാലും യാത്രക്കാരെ ബാധിക്കാതിരിക്കാനായി ഇരട്ട ചേംബർ സൈഡ് എയർബാഗുകളുമുണ്ട്. കാറിനകത്തെ വായു ശുദ്ധീകരിക്കുന്നതിനായി സി ഇസെഡ് ഐപി സംവിധാനവും എസ് 60 ലുണ്ട്.

നൂറു മീറ്റർ അകലെ നിന്നു പോലും കാർ ലോക്ക് ചെയ്തിട്ടുണ്ടോ, ആരെങ്കിലും കാറിനകത്ത് കയറിയോ എന്നിവ അറിയാൻ സഹായകമായ പേഴ്ണൽ കാർ കമ്മ്യൂണിക്കേറ്ററാണ് എസ് 60-ലെ മറ്റൊരു പ്രത്യേക സംവിധാനം.

ചെന്നൈ അണ്ണാശാല മെയിൻ റോഡിൽ പുതുതായി തുറന്ന വോൾവോ ഷോറുമിൽ നടന്ന ചടങ്ങിൽ വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺ ബോൺസ്‌ഡോർഫാണ് എസ് 60 വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യ വോൾവോയുടെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഊർജ്വസ്വലത, സ്റ്റൈൽ, ആഡംബര സൗകര്യങ്ങൾ എന്നിവ ഒത്തിണങ്ങിയ കാറാണ് എസ് 60 യെന്നും ബോൺസ്‌ഡോർഫ് അഭിപ്രായപ്പെട്ടു.