പിയാജിയോയുടെ പുതിയ ആപേയ്ക്ക് മികച്ച ഡിമാൻഡ്

Posted on: May 24, 2015

Piaggio-India-new-Ape-Launc

കൊച്ചി : കഴിഞ്ഞ മാസം വിപണിയിലെത്തിയ പിയാജിയോയുടെ പുതിയ ആപേയ്ക്ക് മികച്ച പ്രതികരണം. ഇന്ത്യയിലെ ചെറു വാഹനങ്ങളുടെ സങ്കൽപം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് പുതിയ ആപേ. ഏതാനും വർഷങ്ങൾക്കു മുമ്പ് പിയാജിയോ ഇന്ത്യൻ വിപണിയിലെത്തിച്ച ആപേയുടെ നവീകരിച്ച പതിപ്പാണിത്.

സ്റ്റൈലിലും പ്രവർത്തനക്ഷമതയിലും ഇന്ധനക്ഷമതയിലും സുഖയാത്രയുടെ കാര്യത്തിലും ആപേ എക്‌സ്ട്രാ ഡീലക്‌സ് മോഡൽ വ്യത്യസ്തത പുലർത്തുന്നു. ആധുനിക ഡ്രൈവർമാരുടെ പ്രതീക്ഷയ്‌ക്കൊത്ത് പുതിയ ആപേ ഉയർന്നിട്ടുണ്ടെന്ന് പിയാജിയോ ഇന്ത്യ സിഇഒ സ്റ്റെഫാനോ പെല്ലേ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 19 ലക്ഷം ഉപഭോക്താക്കളെ സംതൃപ്തരാക്കാൻ ആപേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തരുമ്പു പ്രതിരോധിക്കാൻ ഏറ്റവും ശേഷിയുള്ള ഗ്ലോസി പെയിന്റാണ് പുതിയ ആപേയിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് വാഹനത്തിന്റെ ആയുസ് വർധിപ്പിക്കുന്നു.

പുതിയ രൂപകൽപനയിലും ഭംഗിയിലും വിപണിയിലെത്തിയിട്ടുള്ള ആപേ എക്‌സ്ട്രാ ഡീലക്‌സ്, ത്രിചക്ര വാഹന വിപണിയിലെ പിയാജിയോയുടെ സമഗ്ര മേധാവിത്വം നിലനിർത്തുമെന്ന് കമ്പനി ഉറപ്പിക്കുന്നു. ഇന്ത്യൻ ത്രിചക്ര വാഹന വിപണിയിൽ പിയാജിയോയ്ക്ക് 33 ശതമാനം പങ്കാളിത്തമാണുള്ളത്. പ്രതിവർഷം 300,000 ത്രിചക്ര വാഹന ഉത്പാദനശേഷിയുള്ളതാണ് മഹാരാഷ്ട്ര ബരാമതി പ്ലാന്റ്.