പുതിയ ബിഎംഡബ്ല്യൂ ഇസഡ് 4 വിപണിയിൽ

Posted on: November 17, 2013

BMW-Z-4

പുതിയ ബിഎംഡബ്ലൂ ഇസഡ്4 ഇന്ത്യൻ വിപണിയിലെത്തി. ബിഎംഡബ്ല്യൂ വിഭാഗത്തിലെ ഏറ്റവും ആകർഷകമായ റോഡ്സ്റ്റർ ആണ് ഇത്. കൂടുതൽ രൂപഭംഗിയും ഡൈനാമിസവും സംയോജിപ്പിച്ചതാണ് പുതിയ കാർ എന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോൺ സഹർ പറഞ്ഞു. പരമ്പരാഗത റോഡ്സ്റ്റർ ആശയത്തിന്റെ സമകാലിക ആവിഷ്‌കാരമാണിത്.

പുതുമയാർന്ന ഡിസൈൻ, നൂതന ഉപകരണങ്ങൾ, ക്ലാസിക്കൽ അനുപാതം, പിഴവില്ലാത്ത അത്‌ലറ്റിക് സ്വഭാവം എന്നിവ പുതിയ കാറിനെ വ്യത്യസ്തമാക്കുന്നു. ഡിസൈൻ പ്യുവർ ട്രാക്ഷൻ പാക്കേജ്, ബിഎംഡബ്ല്യൂ റോഡ്സ്റ്ററിന്റെ ക്ലാസിക് സ്‌പോർട്ടിങ് വ്യക്തിത്വം പ്രകടമാക്കുന്നു. പെട്രോൾ വേരിയന്റിൽ ഇന്ത്യയിലെ എക്‌സ് ഷോറൂം വില, ബിഎംഡബ്ലൂ ഇസഡ് ഫോർ എസ് ഡ്രൈവ് 35 ഐ 68,90,000 രൂപയും ഡിസൈൻ പ്യുവർ ട്രാക്ഷന്റെ വില 69,90,000 രൂപയുമാണ്.

പുതിയ ബിഎംഡബ്ല്യൂ ഇസഡ്4 ന്റെ. മുകളിൽ വലത് വശത്തുള്ള കിഡ്‌നി ഗ്രില്ലിൽ തുടങ്ങി ഡൈനാമിക് സൈഡ് സ്‌ക്രീനുകളും ഇന്റഗ്രേറ്റഡ് ഇൻഡികേറ്ററുകളും കരുത്തുറ്റ വീൽ ആർക്കുകളും കാറിന് കൂടുതൽ ദൃശ്യഭംഗി പകരുന്നു. കൊറോണ റിംഗ്‌സോടുകൂടിയ ഹെഡ്‌ലൈറ്റുകളും എൽഇഡി ആക്‌സന്റ് ലൈറ്റുകളും കാറിന്റെ മറ്റൊരു ആകർഷണമാണ്.

ഡ്രൈവർക്കും പാസഞ്ചർക്കുമുള്ള സ്‌പോർട്ട് സീറ്റുകൾ, സൺ റിഫ്‌ളക്റ്റീവ് സാങ്കേതിക വിദ്യ എന്നിവ ഓപ്പൺ-ടോപ്പ് ഡ്രൈവിംഗ് ആസ്വദിക്കാൻ സൗകര്യം ഒരുക്കുന്നു. രണ്ട് ടർബോ ചാർജറുകൾ അടങ്ങിയ ട്വിൻപവർ ടർബോ സിക്‌സ് സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എൻജിനെ കരുത്തുറ്റതാക്കുന്നു. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്ററിലേക്ക് എത്താൻ വേണ്ടത് കേവലം 5.1 സെക്കണ്ടാണ്. കൂടിയ വേഗത മണിക്കൂറിൽ 250 കി.മീ..

സെവൻ സ്പീഡ് സ്‌പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, സുഗമവും അതിസൂക്ഷ്മതയുമുള്ള ഗിയർ ഷിഫ്റ്റുകൾ നൽകുന്നു. ഇലക്ട്രിക് പവർ സ്റ്റിയറിംഗ് കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, റോൾഓവർ സംരക്ഷണം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ആഘാതം കുറക്കുന്ന ബംബറുകൾ ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

TAGS: BMW Z4 |